മദീനയില്‍ ഹോട്ടലില്‍ അഗ്നിബാധ; ആര്‍ക്കും പരിക്കില്ല

മദീന - അബാദര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ അഗ്നിബാധ. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്ന 75 പേരെ മുന്‍കരുതലെന്നോണം സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചു.  മൂന്നാം നിലയിലെ രണ്ടു മുറികളിലാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. ആര്‍ക്കും പരിക്കില്ലെന്ന് മദീന പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ഖാലിദ് അല്‍ജുഹനി പറഞ്ഞു.

 

 

Latest News