ന്യൂദല്‍ഹി- പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങല്‍ ദല്‍ഹിയില്‍ എത്തിച്ചു. പാലം എയര്‍പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അന്ത്യാഞ്ജലിയര്‍പ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിര്‍മലാ സീതാരാമന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ജമ്മു കശ്മീരിലെ ചിലര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ഭീകര സംഘടനയുമായും ബന്ധമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു. ഇക്കാര്യം കണക്കിലെടുത്ത് കശ്മീരിലെ സുരക്ഷ വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.