ന്യൂദല്‍ഹി- പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ രംഗത്തെ അതിപ്രിയങ്കര രാഷ്ട്രപദവി (എം.എഫ്.എന്‍) പിന്‍വലിച്ച ഇന്ത്യയുടെ നടപടിയോട് വൈകാരികമായി പ്രതികരിക്കാനില്ലെന്ന് പാക്കിസ്ഥാന്‍.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വാണിജ്യകാര്യ ഉപദേഷ്ടാവ് അബ്ദുറസാഖാണ് ഇക്കാര്യം അറിയിച്ചത്. വിശദമായ ചര്‍ച്ചക്കും കൂടിയാലോചനക്കും ശേഷം പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എം.എഫ്.എന്‍ പദവി നല്‍കിയ രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യ ഞങ്ങളുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ ഉടന്‍ തന്നെ വൈകാരികമായി ഒരു തീരുമാനമെടുക്കുന്നില്ല-അബ്ദുറസാഖ് ഇസ്ലാമാബാദില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
രണ്ടു രാജ്യങ്ങള്‍ വിവേചനമില്ലാത്ത വ്യാപാരം ഉറപ്പാക്കുന്നതാണ് എഫ്.എഫ്.എന്‍ പദവി.