കൊളംബിയയില്‍ 276 കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് 60 വര്‍ഷം ജയില്‍

ബൊഗോട്ട- കൊളംബിയയില്‍ 276 കുട്ടികളേയും കൗമാരക്കാരേയും ലൈംഗികമായി ചൂഷണം ചെയ്യുകയും വിഡിയോകള്‍ വില്‍ക്കുകയും ചെയ്തയാള്‍ക്ക് 60 വര്‍ഷം ജയില്‍ ശിക്ഷ. കരീബിയന്‍ തീരദേശ പട്ടണമായ ബാറന്‍ക്വില്ലയിലെ ഷോപ്പിംഗ് സെന്ററുകളില്‍നിന്നാണ് പ്രതി ജുവാന്‍ കാര്‍ലോസ് സാന്‍ചസ് ഇരകളെ കണ്ടെത്തിയിരുന്നത്. പണം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ പീഡിപ്പിക്കുന്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ ഷെയര്‍ ചെയ്യുകയായിരുന്നു പതിവ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചതായും സമ്മതിച്ച പ്രതിയെ ബൊഗോട്ടയിലെ ലാ പികോട്ട ജയിലിലടച്ചു.
വെനിസ്വേല അതിര്‍ത്തിയില്‍വെച്ച് ഇയാളെ കഴിഞ്ഞ നവംബറിലാണ് അറസ്റ്റ് ചെയ്തിരുന്നത്. സാന്‍ചസ് അയച്ച നൂറുകണക്കിനു വിഡിയോകളുമായി ഒരാളെ അറസ്റ്റ് ചെയ്തതായി മെക്‌സിക്കന്‍ പോലീസ് കൊളംബിയന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. വെനിസ്വേലയില്‍ കൂടുതല്‍ ഇരകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും കൊളംബിയന്‍ പോലീസ് അറിയിച്ചു.


കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.


 

Latest News