Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരാക്രമണം: വീഴ്ചകള്‍ സംഭവിച്ചത് സൈന്യത്തിനെന്ന് ഗവര്‍ണര്‍

ശ്രീനഗര്‍- ജമ്മു കശ്മീരിലെ  ഭീകരാക്രമണത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിനല്ല, സുരക്ഷാ ഏജന്‍സികള്‍ക്കാണ് പിഴവുകള്‍ സംഭവിച്ചതെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ അത് അവഗണിക്കപ്പെട്ടു.
രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഉണ്ടായിട്ടില്ല. കാരണം അവര്‍ ചില വിവരങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ തീര്‍ച്ചയായും ചില അവഗണനകള്‍ ഉണ്ടായി. പരിശോധനകളൊന്നും ഇല്ലാതെ ഭീകരര്‍ക്ക് ഇത്തരമൊരു വലിയ വാഹനം കൊണ്ടുവരാന്‍ കഴിഞ്ഞുവെങ്കില്‍ നമ്മുടെ ഭാഗത്തുനിന്നും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്- ഗവര്‍ണര്‍ പറഞ്ഞു.
പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 44 ജവാന്‍മാരാണു കൊല്ലപ്പെട്ടത്.
കശ്മീര്‍ താഴ് വരയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു.


ബന്ധം നിഷേധിച്ച് പാക്കിസ്ഥാന്‍; കടുത്ത ആശങ്കയെന്ന് പ്രതികരണം 

പുല്‍വാമയില്‍ വിരമൃത്യു വരിച്ചത് 44 ജവാന്‍മാര്‍; മരിച്ചവരില്‍ മലയാളിയും  

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.


 

Latest News