Sorry, you need to enable JavaScript to visit this website.

ജിസാനിൽ സാഹിർ നടപ്പാക്കുന്നു

ജിസാൻ- ഡ്രൈവിംഗിനിടെ കൈകൊണ്ടുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ്‌ബെൽറ്റ് ധരിക്കാതിരിക്കൽ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന സംവിധാനം (സാഹിർ) ഏഴു ദിവസത്തിനു ശേഷം ജിസാൻ പ്രവിശ്യയിൽ നടപ്പാക്കി തുടങ്ങുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 150 റിയാൽ മുതൽ 300 റിയാൽ വരെയും ഡ്രൈവിംഗിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് 500 റിയാൽ മുതൽ 900 റിയാൽ വരെയുമാണ് പിഴ ചുമത്തുക. ഡ്രൈവിംഗിനിടെ കൈകൊണ്ടുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് രീതിയിൽ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്ന രീതി ജിസാൻ അടക്കം ഏതാനും പ്രവിശ്യകളിൽ നഗരങ്ങൾക്ക് പുറത്തുള്ള എക്‌സ്പ്രസ് വേകളിൽ വൈകാതെ നടപ്പാക്കി തുടങ്ങുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

Latest News