Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആധാർ സോഫ്റ്റ്‌വെയർ നിലച്ചു;  ജനം അനിശ്ചിതത്വത്തിൽ

 

  • പുതിയ നിയന്ത്രണങ്ങളും വലച്ചു
  • ആധാർ അതോറ്റിക്ക് നിസ്സംഗത

 കൊണ്ടോട്ടി- ആധാർ സോഫ്റ്റ്‌വെയർ നിലച്ചതോടെ ജനം അനിശ്ചിതത്വത്തിൽ. ആധാറിലെ പുതിയ നിയന്ത്രണങ്ങളും ജനങ്ങളെ വലച്ചു. ബംഗളൂരുവിലെ ആധാർ അതോറ്റിക്ക് നിസ്സംഗത. സോഫ്റ്റ്‌വെയർ തകരാറിലായതോടെയാണ് ആധാർ കാർഡിലെ ജനന തിയ്യതി അടക്കമുളള പിശക് തിരുത്തൽ നിലച്ചത്. ആധാർ കാർഡിലെ ജനന തിയ്യതി, പേര് തുടങ്ങിയവയിലെ പിശക് തിരുത്തുന്ന നടപടിക്രമങ്ങളാണ് സോഫ്റ്റ് വെയർ നിലച്ചതോടെ അനിശ്ചിതത്വത്തിലായത്. അഞ്ചു വയസ്സിന് താഴെയുളള കുട്ടികളുടെ ആധാറിന് കഴിഞ്ഞ ജനുവരി അവസാനത്തിൽ വന്ന ചൈൽഡ് ആധാർ ടാബ്‌ലെറ്റും സുരക്ഷാ കാരണങ്ങളാൽ നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ കുട്ടികളുടെ ആധാറും എടുക്കാനാവുന്നില്ല.
യു.സി.എൽ എന്ന സോഫ്റ്റ്‌വെയർ വഴിയാണ് ആധാർ കാർഡിലെ പിശക് തിരുത്തുന്നത്. ഗുണഭോക്താവ് അക്ഷയ സെന്ററിലെത്തി തിരുത്തേണ്ട വിവരങ്ങൾ നൽകി ആവശ്യമായ രേഖകൾ ഹാജരാക്കിയാൽ മതി. നിലവിൽ മൂന്ന് വർഷം വരെ അക്ഷയ കേന്ദ്രങ്ങളിൽ ജനന തിയ്യതി തിരുത്താനടക്കമുളള സൗകര്യം നൽകിയിരുന്നു. ഇതിൽ കൂടുതലുളളളളവർ ബാംഗ്ലൂരിൽ ആധാർ റീജണൽ ഓഫീസിലേക്ക് വിവരങ്ങൾ അയക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ ഇവക്കെല്ലാം ആദ്യം അക്ഷയ കേന്ദ്രങ്ങളിലെത്തി എൻവോൾമെന്റ് നടപടികൾ പൂർത്തിയാക്കണം. സോഫ്റ്റ്‌വെയർ നിലച്ചതോടെ ഈ പ്രക്രിയ പൂർണമായും നടക്കുന്നില്ലെന്ന് അക്ഷയ സംരംഭകർ പറയുന്നു. ബാഗ്ലൂരിലെ യുണീക്ക് ഐഡിന്റിഫിക്കേഷൻ അതോറ്റി ഓഫ് ഇന്ത്യ(ആധാർ)യാണ് ആധാർ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കേണ്ടത്.
ജനന തിയ്യതിയിലെ പിശകാണ് കൂടുതലായും ആധാർ കാർഡിലുണ്ടാവാറുളളത്. ഇതിന് എസ്.എസ്.എൽ.സി ബുക്ക്, ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഗ്രൂപ്പ് എ ഗസ്റ്റഡ് ഓഫീസറുടെ ഒഫീഷ്യൽ ലെറ്റർ പാർഡിലുളള സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും ഹാജരാക്കി നൽകിയാൽ മതി. എന്നാൽ സോഫ്റ്റ്‌വെയർ നിലച്ചതോടെ നടപടികൾ പൂർത്തിയാക്കാനാവാതെ ഗുണഭോക്തക്കാൾ മടങ്ങുകയാണ്.
ആധാർ കാർഡിലെ അടുത്തിടെയുണ്ടായ നിയന്ത്രണങ്ങൾ ഗുണഭോക്താക്കളെ വലക്കുകയാണ്. പേര് രണ്ടു പ്രവാശ്യത്തിലും, ജനന തിയ്യതി ഒരു പ്രാവശ്യത്തിലും കൂടുതൽ തിരുത്താൻ പാടില്ലെന്നാണ് പുതിയ നിബന്ധന. സോഫ്റ്റ്‌വെയർ കാരണങ്ങളാൽ പുതിയ ആധാർ നടപടികളും ഭാഗികമായാണ് പ്രവർത്തിക്കുന്നത്.


 

Latest News