രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം; വൈറലായി വിഡിയോ

വല്‍സാദ്(ഗുജറാത്ത്)- ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേദിയില്‍വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ചുംബനം. വല്‍സാദില്‍ സ്റ്റേജില്‍വെച്ച് രാഹുലിനെ ചുംബിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ നിമിഷങ്ങള്‍ കൊണ്ട് വൈറലായി.
പൊതുയോഗം തുടങ്ങുന്നതിനു മുമ്പ് രാഹുലിനെ ഹാരമണിയിക്കാനെത്തിയ സ്ത്രീകളിലൊരാളാണ് രാഹുലിനെ ചുംബിച്ചത്. ശേഷം സ്ത്രീകള്‍ രാഹുലിന് ഹാരാര്‍പ്പണം നടത്തുന്നത് വിഡിയോയില്‍ കാണാം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് സഹോദരനാണെന്നും അദ്ദേഹത്തെ ചുംബിച്ചതിന് വാലന്റൈന്‍സ് ദിനവുമായി ബന്ധമില്ലെന്നും രാഹുലിനെ പരസ്യമായി ചുംബിച്ച് അംബരപ്പിച്ച യുവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News