സബ് കലക്ടറോട് മോശമായി പെരുമാറിയ എംഎല്‍എ എസ്. രാജേന്ദ്രന് പാര്‍ട്ടിയുടെ ശാസന

തിരുവനന്തപുരം- ദേവികുളം സബ് കലക്ടര്‍ ഡോ. രേണു രാജിനോട് മോശമായി പെരുമാറിയതിന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റുയുടെ ശാസന. പരസ്യമായി പ്രതികരണങ്ങള്‍ നടത്തുന്നതില്‍ നിന്നും പാര്‍ട്ടി എംഎല്‍എയെ വിലക്കുകയും ചെയ്തു. രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതോടെ എംഎല്‍എ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള 60 മുറികളുള്ള കെട്ടിട സമുച്ചയ നിര്‍മ്മാണം സബ് കലക്ടര്‍ ഇടപെട്ട് തടഞ്ഞതിനെ തുടര്‍ന്നാണ് എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. പുഴയോരത്ത് നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ ഈ നിര്‍മാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്.
 

Latest News