Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്‌നാട് സ്വദേശി മരിച്ചു

വാദിദവാസിര്‍- വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിനാട് തിരുവാരൂര്‍ അടിയക്കമംഗലം സ്വദേശി മുഹമ്മദ് ഫാറൂഖിന്റെ മകന്‍ മുഹമ്മദ് നവാസുദ്ദീന്‍ (27) മരിച്ചു. മൂന്ന് ദിവസം മുമ്പായിരുന്നു അപകടം. വാദിദവാസിറിലെ മുഅത്തലയില്‍ അല്‍അക്കീക്ക് ബേക്കറി ജീവനക്കാരനായ ഇദ്ദേഹം ബഖാലകളില്‍ ഖുബ്‌സ് വിതരണം ചെയ്യുന്ന ജോലിയിലായിരുന്നു. ഒരു ബഖാലക്ക് മുന്നില്‍ വാഹനം നിര്‍ത്തിയ സമയത്ത് സ്വദേശി പൗരന്‍ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് വന്ന് ഇടയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ വാദിജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു.  
പിതാവ് മുഹമ്മദ് ഫാറൂഖും മൂത്ത സഹോദരന്‍ ജഹബ സാദിഖും ഇതേ ബേക്കറിയില്‍ ജോലി ചെയ്യുന്നുണ്ട്. മാതാവ്: റജബുന്നിസ. ഭാര്യ: മഹര്‍ബാനു. മക്കള്‍: തസ്ലീമാഫര്‍വീന്‍, ഫഹീം. വാദി ജനറല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്  ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ സഹായിക്കുന്നു.

 

Latest News