ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ- യുവജനങ്ങളുടേയും കൗമാരക്കാരുടേയും ഹരമായി മാറിയ ടിക് ടോക് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു കത്തെഴുതുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. ഐ.ടി മന്ത്രി മണികണ്ഠനാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ടിക് ടോക് യുവജനങ്ങളെയും കൗമാരക്കാരെയും വഴി തെറ്റിക്കുന്നതായി ആരോപിച്ച സ്വതന്ത്ര എം.എല്‍.എ തമീമുല്‍ അന്‍സാരിയാണു നിരോധനം ആവശ്യപ്പെട്ടു രംഗത്തെത്തിയത്.
അമേരിക്കയും ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വന്‍ പ്രചാരമാണു ടിക് ടോക്കിനു ലഭിക്കുന്നത്. ചൈനീസ് ആപ്പായ ടിക് ടോക് ജനപ്രീതിയില്‍ ഇതിനകം തന്നെ സ്‌നാപ്ചാറ്റ്, ട്വിറ്റര്‍ എന്നിവരെ മറികടക്കുകയും ചെയ്തു. ചെറിയ വിഡിയോ (15 സെക്കന്‍ഡ്) ഷെയര്‍ ചെയ്യുന്ന ആപ്പാണ് ടിക്‌ടോക്.

 

Latest News