പത്തനംതിട്ട ജില്ലാ സംഗമം ദശവാര്‍ഷികാഘോഷം വെള്ളിയാഴ്ച

പത്തനംതിട്ട ജില്ലാ സംഗമം
ദശവാര്‍ഷികാഘോഷം വെള്ളിയാഴ്ച

ജിദ്ദ- കര്‍മസാഫല്യത്തിന്റെ പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വെള്ളിയാഴ്ച ദശവാര്‍ഷികം ആഘോഷിക്കുന്നു. റഹേലി അല്‍ ഖദീര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറരക്ക് പി.ജെ.എസ് പ്രഥമ പ്രസിഡന്റ് മെഹ്ബൂബ് അഹ്മദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പി.ജെ.എസ് സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ ആരംഭിച്ച മലയാളം ക്ലബ്ബിലേക്ക് പി.ജെ.എസ് സംഭാവന ചെയ്യുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനവും 12-ാം ക്ലാസ്സില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയ പി.ജെ.എസ് അംഗങ്ങളുടെ മക്കള്‍ക്ക് അവാര്‍ഡ് ദാനവും ചടങ്ങില്‍ നടക്കും.  
ദശവാര്‍ഷിക ഭാഗമായി പുറത്തിറക്കുന്ന "സ്‌നേഹ സ്മരണിക' സുവനീറിന്റെ പ്രകാശനവുമുണ്ടാകും.
ജിദ്ദയിലെ കലാ, സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷമായി നല്‍കുന്ന ഉല്ലാസ് കുറുപ്പ് സ്മാരക അവാര്‍ഡിന് ഈ വര്‍ഷം പ്രശസ്ത നൃത്ത അധ്യാപിക പ്രസീത മനോജിനെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.

 

 

Latest News