ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബി.ജെ.പിയേയും കേന്ദ്ര അധികാരത്തില്‍നിന്ന് പുറന്തള്ളാനും ജനാധിപത്യത്തെ രക്ഷിക്കാനും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ പ്രാര്‍ഥന.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരവരുടെ വിശ്വാസമുണ്ട്. ഞങ്ങള്‍ രാജ്യസ്‌നേഹത്തില്‍ വിശ്വസിക്കുന്നു. മഹാത്മാ ഗാന്ധിയുടെ പ്രതിമക്കു മുന്നില്‍ പ്രാര്‍ഥിക്കാനാണ് 16 ാം ലോക്‌സഭയുടെ അവസാന ദിവസം ഞാന്‍ പാര്‍ലമെന്റിലേക്ക് വന്നത്. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കാനും നരേന്ദ്ര മോഡിയെ നീക്കം ചെയ്യാനുമാണ് പ്രാര്‍ഥിച്ചത്-മമത പറഞ്ഞു.