കര്‍ണാടകയില്‍ ബി.ജെ.പി എം.പിയുടെ  അക്കൗണ്ട് ഹാക്ക് ചെയ്തു, 20 ലക്ഷം പോയി 

കര്‍ണാടക ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്‍മാര്‍ ശോഭയുടെ എസ്ബിഐ ഡല്‍ഹി പാര്‍ലമെന്റ് ശാഖയിലെ അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശോഭ മൈബൈല്‍ഫോണില്‍ നെറ്റ് ബാങ്കിങ് നടത്തുമ്പോഴായിരുന്നു ഹാക്കര്‍മാര്‍ പണം തട്ടിയെടുത്തത്. നാലു ദിവസം മുമ്പാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. എന്നാല്‍ ഈ വിവരം ഇന്നലെയാണ് എംപി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കി. ബാങ്ക് അക്കൗണ്ടിന് പുറമെ എംപിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്തതായി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Latest News