മദ്യം നല്‍കി 13 കാരനെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

വളാഞ്ചേരി- പതിമൂന്നു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മങ്കരി കട്ടാച്ചിറ കബീര്‍ എന്ന മായാ കബീറിനെയാണ് വളാഞ്ചേരി സി.ഐ പ്രമോദ് അറസ്റ്റ് ചെയ്തത്.  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാലന് നിര്‍ബന്ധിച്ച് മദ്യം നല്‍കിയതായും പറയുന്നു.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
മണല്‍ക്കടത്തും കഞ്ചാവ് കടത്തും ഉള്‍പ്പെടെ പ്രതിക്കെതിരെ വളാഞ്ചേരി, കുറ്റിപ്പുറം സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍  നിലവിലുണ്ട്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News