ഗീര്‍ വനത്തിലെ അത്ഭുത കാഴ്ചക്ക് ദാരുണാന്ത്യം; സിംഹം വളര്‍ത്തിയ പുലിക്കുട്ടി ചത്തു

അഹമ്മാദാബാദ്- ഗീര്‍വനങ്ങളില്‍ വനപാലകരെ അത്ഭുതപ്പെടുത്തിയ അപൂര്‍വ സ്‌നേഹത്തിനു ദാരുണാന്ത്യം. രക്ഷ എന്ന സിംഹം ഒന്നര മാസം താലോലിച്ച് വളര്‍ത്തിയ മൗംഗ്ലി എന്ന പുലിക്കുട്ടി ചത്തു. ഏഴു വയസ്സായ സിംഹ മാതാവ് സ്വന്തം കുഞ്ഞുങ്ങളോടൊപ്പം പുലിക്കുട്ടിയേയും വളര്‍ത്തുന്ന അപൂര്‍വ കാഴ്ച വനപാലകര്‍ അത്ഭതമെന്ന വിശേഷണത്തോടെയാണ് പുറംലോകത്തെ അറിയിച്ചിരുന്നത്.
സിംഹ മാതാവിന്റെ ശബ്ദവും സൂചനകളും പുലിക്കുട്ടി തിരിച്ചറിയുന്നത് അത്ഭുതപ്പെടുത്തിയെന്നാണ് പടിഞ്ഞാറന്‍ ഗീര്‍ വനത്തിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ജനുവരിയില്‍ ട്വീറ്റ് ചെയ്തിരുന്നത്. ഗീര്‍ വനം പ്രകൃതിയുടെ അത്ഭുത നിധിയാണെങ്കില്‍ ഈ സംഭവം അതിലെ കോഹിനൂറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഫെമോറല്‍ ഹെര്‍ണിയ ബാധിച്ചായിരുന്നു കഴിഞ്ഞ ദിവസം പുലിക്കുട്ടിയുടെ മരണം.

 

Latest News