തേഞ്ഞിപ്പലം- ഒമ്പതു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ 36 വയസുകാരിയെ തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞയാഴ്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് ആണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഡോക്ടര്‍ വിവരമറിയിച്ചു. കുട്ടിയുടെ മൊഴി പ്രകാരം പരാതി തേഞ്ഞിപ്പലം പോലീസിനു കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ പോലിസ് കേസെടുത്തത്. ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് വെളിപ്പെടുത്തല്‍. സംഭവം വിശദമായി അന്വേഷിക്കുമെന്നു തേഞ്ഞിപ്പലം പോലീസ് അറിയിച്ചു.






