Sorry, you need to enable JavaScript to visit this website.

പൈലറ്റുമാരെ കിട്ടാനില്ല; ഇന്‍ഡിഗോ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

മുംബൈ- പൈലറ്റുമാരുടെ ക്ഷാമം രൂക്ഷമായതോടെ ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ രാജ്യത്തുടനീളം ചൊവ്വാഴ്ച 30 വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി. ഇതോ നിരവധി യാത്രക്കാര്‍ വെട്ടിലായി. നിരവധി പേര്‍ക്ക് അവസാന നിമിഷം വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന നിരക്കിലുളള ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വന്നത് പ്രതിഷേധത്തിനിടയാക്കി. തിങ്കളാഴ്ച 32 വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയിരുന്നത്. കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള പല സര്‍വീസുകളും മുടങ്ങി.

വേണ്ടത്ര പൈലറ്റുമാരെ കിട്ടാതായതോടെ ഇന്‍ഡിഗോ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 62 സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ തുടരുന്ന ഉയര്‍ന്ന തോതിലുള്ള ഈ വിമാന റദ്ദാക്കലിനെതിരെ വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപവും ഉണ്ട്. അവസാന നിമിഷത്തില്‍ യാത്രക്കാരോട് മറ്റു വിമാനങ്ങളില്‍ ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയോ അല്ലെങ്കില്‍ യാത്രാ ദൈര്‍ഘ്യം കൂടി മറ്റു വിമാനങ്ങളില്‍ ബദല്‍ സീറ്റ് നല്‍കുകയോ ആണ് ഇന്‍ഡിഗോ ചെയ്യുന്നതെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.  

Latest News