ജിദ്ദ - കിഴക്കന്‍ ജിദ്ദയിലെ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ കെട്ടിടത്തോട് ചേര്‍ന്ന മലിനജല ടാങ്കില്‍ ഇറങ്ങിയ വിദേശ തൊഴിലാളി മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനിടെ മുപ്പതുകാരന്‍ ശ്വാസംമുട്ടി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കില്‍ ഒരു മീറ്ററോളം ഉയരത്തില്‍ മലിനജലമുണ്ടായിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് നീക്കി.






