എംപിയുടെ കാര്‍ പാര്‍ലമെന്റ് വളപ്പിലെ ബാരിക്കേഡില്‍ ഇടിച്ചുകയറി; ജാഗ്രതാ നിർദേശം

ന്യുദല്‍ഹി- മണിപ്പൂരില്‍ നിന്നുള്ള ലോക്‌സഭാ എംപി തോക്‌ഹോം മീന്യയുടെ കാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് വളപ്പിനകത്ത് ബാരിക്കേഡിലേക്കു ഇടിച്ചു കയറിയുണ്ടായ അപകടത്തെ തുടര്‍ന്ന് കനത്ത പ്രദേശത്ത് കനത്ത ജാഗ്രത. പാര്‍ലമെന്റ് സുരക്ഷാ ഉദ്യോസ്ഥര്‍ സംഭവം അന്വേഷിച്ചു വരികയാണ്. പാര്‍ലമെന്റിനകത്തും പുറത്തും പരിസരത്തും സുരക്ഷ ശക്തമാക്കി. സുരക്ഷാ എജന്‍സികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Latest News