മോഡി രഹസ്യവിവരം ചോര്‍ത്തി നല്‍കിയെന്ന് രാഹുല്‍; അനില്‍ അംബാനിയുടെ ഇടനിലക്കാരനായി-video

ന്യൂദല്‍ഹി- റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ഇടനിലക്കാരനെ പോലെയാണ് പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതു തെളിയിക്കുന്ന ഇമെയിലുകളുണ്ടെന്ന് രാഹുല്‍ അവകാശപ്പെട്ടു.
റഫാല്‍ കരാര്‍ ഒപ്പിടുന്നതിന് 10 ദിവസം മുമ്പ് തന്നെ കരാര്‍ തനിക്ക് ലഭിച്ചതായി അനില്‍ അംബാനി വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് അനില്‍ അംബാനി ഇക്കാര്യം പറഞ്ഞതെന്ന് എയര്‍ബസ് എക്‌സിക്യുട്ടീവ് അയച്ച ഇമെയിലില്‍ പറയുന്നു.

പത്ത് ദിവസം മുമ്പ് തന്നെ എങ്ങനെ കരാര്‍ വിവരം അംബാനി അറിഞ്ഞുവെന്ന് മോഡി വ്യക്തമാക്കണം. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച മോഡിക്കെതിരെ ക്രിമിനല്‍ നടപടി ആരംഭിക്കണം. പ്രതിരോധ മന്ത്രിക്കോ വിദേശകാര്യ സെക്രട്ടറിക്കോ എച്ച്.എ.എല്ലിനോ അറിയാത്ത കാര്യമാണ് അബാനി മുന്‍കൂട്ടി അറിഞ്ഞത്. ചാരന്മാര്‍ ചെയ്യുന്ന ജോലിയാണ് മോഡി ചെയ്തത്. ഇത് വ്യക്തമായ രാജ്യദ്രോഹമാണ്. ഔദ്യോഗിക രഹസ്യങ്ങള്‍ സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മോഡി പ്രതിരോധ കാര്യങ്ങളാണ് മറ്റുള്ളവരെ അറിയിച്ചത്- രാഹുല്‍ ആരോപിച്ചു.

 

Latest News