പ്രയാഗ്‌രാജ്- ഈ മാസം 17 ന് അയോധ്യയിലേക്ക് സന്യാസിമാരുടെ മാര്‍ച്ച് ആരംഭിക്കുമെന്നും 21-ന് രാമക്ഷേത്രത്തിനു തറക്കല്ലിടുമെന്നും ശങ്കരാചാര്യ സ്വരൂപാനന്ദ് സരസ്വതി.
ക്ഷേത്ര നിര്‍മാണം തുടങ്ങാന്‍ ഫെബ്രുവരി 21 നപ്പുറം ഒരു ദിവസം പോലും കാത്തിരിക്കാന്‍ ഹിന്ദു സന്യാസിമാര്‍ ഒരുക്കമല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതിനിടെ, അയോധ്യയില്‍ ഭൂമി തര്‍ക്കമില്ലെന്നും രാമജന്മഭൂമി ആണോ എന്ന കാര്യം മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂവെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമജന്മഭൂമിയാണെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയതോടെ പ്രശ്‌നം കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു.