Sorry, you need to enable JavaScript to visit this website.

മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ അന്തരിച്ചതായി വ്യാജ പ്രചാരണം

ജിദ്ദ - തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ അന്തരിച്ചതായി കിംവദന്തി. ഖാലിദ് അൽഫൈസൽ രാജകുമാരൻ സ്വകാര്യ അവധിയിലാണുള്ളത്. രണ്ടാഴ്ചക്കകം ഖാലിദ് അൽഫൈസൽ രാജകുമാരൻ ജോലിയിൽ പുനഃപ്രവേശിക്കുമെന്നും മക്ക ഗവർണറേറ്റ് വക്താവ് സുൽത്താൻ അൽദോസരി പറഞ്ഞു. കിംവദന്തികൾ പ്രചരിപ്പിക്കുകയും വ്യാജ വാർത്തകൾ ചമക്കുകയും ചെയ്യുന്ന ചില വെബ്‌സൈറ്റുകളാണ്‌ ഖാലിദ് അൽഫൈസൽ രാജകുമാരൻ അന്തരിച്ചതായി റിപ്പോർട്ട് ചെയ്തത്.

Latest News