ജനവാസ മേഖലയില്‍ ഉച്ചഭാഷണി വേണം; ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി-ജനവാസ മേഖലകളില്‍ മൈക്കും ഉച്ച ഭാഷിണിയും ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പശ്ചിമ ബംഗാള്‍ ബി.ജെ.പിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജനവാസ കേന്ദ്രങ്ങളില്‍ പൊതു റാലികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സംസ്ഥാനത്ത് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് വരെ പൊതു സ്ഥലങ്ങളില്‍ മെക്കിനും ഉച്ചഭാഷിണിക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ബി.ജെ.പി ബംഗാള്‍ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്.

 

Latest News