ബംഗളൂരു- കൂറുമാറാന്‍ ബി.ജെ.പി അഞ്ച് കോടി രൂപ മുന്‍കൂര്‍ നല്‍കിയെന്ന ആരോപണവുമായി കര്‍ണാടകയിലെ ജെ.ഡി.എസ് എം.എല്‍.എ രംഗത്ത്. കുതിരക്കച്ചവടത്തിന് ഇടപാട് ഉറപ്പിക്കാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ യെദ്ദിയൂരപ്പ ശ്രമിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പുറത്തുവിട്ടിരുന്നു.
പാര്‍ട്ടിയില്‍ നിന്നു രാജിവെക്കുന്നതിന് ബി.ജെ.പി 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഇതില്‍ അഞ്ച് കോടി കൈപ്പറ്റിയെന്നും കോലാറില്‍നിന്നുള്ള ജെ.ഡി.എസ് എം.എല്‍.എ കെ ശ്രീനിവാസ ഗൗഡ അവകാശപ്പെട്ടു. ബി.ജെ.പി നേതാക്കളായ സി.എന്‍ അശ്വത് നാരായണന്‍, എസ്.ആര്‍ വിശ്വനാഥ്, സി.പി യോഗേശ്വര എന്നിവര്‍ വീട്ടിലെത്തിയാണ് ജെ.ഡി.എസില്‍നിന്ന് രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. ഇതിനായി 30 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ പാര്‍ട്ടിയോട് എന്നും കൂറുള്ളവനാണ് താനെന്നു പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയോട് പറഞ്ഞപ്പോള്‍ കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
യെദ്ദിയൂരപ്പ 18 എം.എല്‍.എമാര്‍ക്കായി 200 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.