ബോളിവുഡ് താരം മഹേഷ് ആനന്ദിന്റെ മൃതദേഹം അഴുകിയ നിലയില്‍

മുംബൈ- ബോളിവുഡ് താരം മഹേഷ് ആനന്ദിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് മുംബൈയിലെ വസതിയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മുംബൈയിലെ അന്ധേരിയില്‍ യാരി റോഡിലാണ് മഹോഷ് താമസിച്ചിരുന്നത്. ഭാര്യ മോസ്‌കോയിലായിരുന്നതിനാല്‍ നടന്‍ തനിച്ചു കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരണ കാരണം വ്യക്തമായിട്ടില്ല.
ഷെഹന്‍ഷാ, മജ്ബൂര്‍, കൂലി നമ്പര്‍ വണ്‍, കുരുക്ഷേത്ര, സ്വര്‍ഗ്, വിജേത, തൂഫാന്‍, ക്രാന്തിവീര്‍, അകയ്ലാ, ഗദ്ദാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അഭിമന്യുവിലും തമിഴില്‍ രജനീകാന്ത് ചിത്രം വീരയിലും അഭിനയിച്ചു. ബോളിവുഡ് നടന്‍ ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം.

 

Latest News