കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സത്യജിത്ത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ജയ്പാല്‍ഗുരിയിലെ ഭുല്‍ബാരിയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു കൊലപാതകം. സരസ്വതി പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെയാണ് അജ്ഞാത സംഘം നിറയൊഴിച്ചത്. നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എം.എല്‍.എയാണ് ബിശ്വാസ്. കൊലപാതകത്തിനു പിന്നില്‍ ബി.ജെ.പിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബി.ജെ.പി അവകാശപ്പെടുന്നു.






