ന്യൂദല്‍ഹി- തലസ്ഥാനത്ത് പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ തൂപ്പുകാരനെ അറസ്റ്റ് ചെയ്തു. ഷഹ്ദാര ജില്ലയില്‍ ഈ മാസം അഞ്ചിനായിരുന്നു സംഭവം. സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടി പിന്നീട് വിവരങ്ങള്‍ ബന്ധുക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ശനിയാഴ്ച പോലീസിനെ സമീപിച്ചത്. പ്രതിക്കെതിരെ പോസ്‌കോ ചുമത്തി കേസെടുത്തതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണല്‍ മേഘ്‌ന യാദവ് പറഞ്ഞു. ഇ.ഡി.എം.സി നടത്തുന്ന സ്‌കൂളില്‍ മൂന്ന് നാലു മാസമായി തൂപ്പുകാരനായി ജോലി നോക്കുകയായിരുന്നു 38 കാരനായ പ്രതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ബിഹാറിലാണ്. കുട്ടി ബന്ധുക്കളോടൊപ്പമായിരുന്നു താമസം.






