ബംഗാളില്‍ തൃണമൂല്‍ എം.എല്‍.എ  വെടിയേറ്റ് മരിച്ചു 

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ചു.
നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എയാണ് സത്യജിത്. മണ്ഡലത്തില്‍ നടന്ന സരസ്വതീപൂജ ഉത്സവത്തിനിടെയുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിശ്വാസിന് വെടിയേറ്റത്.ഉത്സവപരിപാടിയ്ക്കിടെ സംസാരിച്ച് വേദിയില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അക്രമികള്‍ എംഎല്‍എയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ സത്യജീത് ബിശ്വാസിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നു തൃണമൂല്‍ ആരോപിച്ചു. അതേസമയം ആരോപണം ബി.ജെ.പി നിഷേധിച്ചു.

Latest News