Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമല്ല, മത്സരിക്കാത്ത സ്ഥലങ്ങളില്‍ വോട്ട് മാത്രം- സീതാറാം യെച്ചൂരി


ന്യൂദല്‍ഹി- ബംഗാളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യമല്ലെന്നും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ധാരണ മാത്രമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെ്ച്ചൂരി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യം. ദേശീയതലത്തില്‍ സി.പി.എമ്മിന് ഒരു വിശാലസഖ്യം ഉണ്ടാകില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വിശാലസഖ്യം തിരഞ്ഞെടുപ്പിന് ശേഷം രൂപവത്കരിക്കും.
ബംഗാളില്‍ ഇടതുപക്ഷം മത്സരിക്കാത്ത മേഖലകളില്‍ ബി.ജെ.പി, തൃണമൂല്‍ ഇതരര്‍ക്ക് വോട്ട് നല്‍കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ല, ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനലക്ഷ്യമെന്നും കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണം ഉറപ്പുവരുത്തുമെന്നും യെച്ചൂരി വ്യക്തമാക്കി.

 

 

Latest News