സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കില്ല, ഷാഫി പറമ്പിലും അടൂര്‍ പ്രകാശും മത്സരരംഗത്തുണ്ടാവില്ല


ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയസാധ്യത പരിഗണിച്ച് ചില എം.എല്‍.എമാരെ മത്സരിപ്പിക്കാനുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണക്ക് ഹൈക്കമാന്റ് അനുമതി നല്‍കിയില്ല. പാലക്കാട്ട് ഷാഫി പറമ്പില്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് എന്നിവര്‍ക്കുള്ള സാധ്യത ഇതോടെ ഇല്ലാതായി. കേരളത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മല്‍സരിക്കിേെല്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു.
സിറ്റിംഗ്് എം.എല്‍.എമാര്‍ മല്‍സരിക്കേണ്ടെന്നാണ് തീരുമാനമെന്നു ദല്‍ഹിയില്‍ പിസിസി അധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ മാസം 18ന് കേരളത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 25 നകം സ്ഥാനാര്‍ഥി പട്ടിക നല്‍കാനാണ് സംസ്ഥാനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

സിറ്റിംഗ് എംപിമാര്‍ക്ക് മുന്‍ഗണന നല്‍കും. ഒരേ കുടുംബത്തില്‍നിന്നു സ്ഥാനാര്‍ഥികളുണ്ടാവില്ല. ബംഗാളിലെ സി.പി.എം ബാന്ധവം കേരളത്തില്‍ വിഷയമല്ലെന്നും അവിടെ സി.പി.എമ്മാണ് കോണ്‍ഗ്രസിന് പിന്നാലെ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

 

Latest News