Sorry, you need to enable JavaScript to visit this website.

ദല്‍ഹിയില്‍ ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരം നാളെ; ആളെ എത്തിക്കാന്‍ രണ്ട് ട്രെയ്‌നുകള്‍ വാടകയ്‌ക്കെടുത്തു

അമരാവതി- കേന്ദ്ര സര്‍ക്കാരിനെതിരെ ഞായറാഴ്ച ദല്‍ഹിയില്‍ ആന്ധ്രാ പ്രദേശ് മുഖ്യമനന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവന്റെ നേതൃത്വത്തില്‍ ഏകദിന പ്രതിഷേധ ധര്‍ണ നടക്കും. ആന്ധ്രയ്ക്ക് പ്രത്യേകി പദവി ആവശ്യപ്പെട്ടുള്ള ഈ പ്രതിഷേധ സംഘമത്തില്‍ പങ്കെടുക്കാന്‍ ആളെ എത്തിക്കാന്‍ രണ്ടു ട്രെയ്‌നുകളാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. 20 ബോഗികളുള്ള ഈ ട്രെയ്‌നുകളില്‍ ആന്ധ്രയില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും അണികളേയും ദല്‍ഹിയിലെത്തിക്കാനാണു പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 1.12 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ തുക അനുവദിച്ചതായി പൊതുഭരണ വകുപ്പ് അറിയിച്ചു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ നിന്നും ട്രെയ്ന്‍ വാടകയ്ക്കായി ഈ തുക വിനിയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനന്താപൂര്‍, ശ്രീകാകുളം എന്നി സ്റ്റേഷനുകളില്‍ നിന്നാണ് ഈ ട്രെയനുകള്‍ പുറപ്പെടുക. ഞായറാഴ്ച പത്തു മണിക്ക് ഇവ ദല്‍ഹിയില്‍ എത്തും.

2014-ലെ ആന്ധ്രാ വിഭജന നിയമത്തില്‍ വാഗ്ദാനം ചെയ്തതു പ്രകാരമുള്ള പ്രത്യേക സംസ്ഥാന പദവി ഇതുവരെ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഏകദിന ധര്‍ണ. ഈ പ്രതിഷേധ സംഘമം വിജയിപ്പിക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും മറ്റു സംഘടനകളോളും ടിഡിപി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടു. ബിജെപി ഇതര പാര്‍ട്ടി നേതാക്കള്‍ ധര്‍ണയില്‍ പങ്കെടുക്കും. കഴിഞ്ഞ വര്‍ഷമാണ് ടിഡിപി ബിജെപി സഖ്യം വിട്ടത്.
 

Latest News