വയനാട്ടില്‍ ജാസ്മിന്‍ ഷാ സി.പി.ഐ സ്ഥാനാര്‍ഥിയായേക്കും

തൃശൂര്‍- വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പൊതുസമ്മതനെ ഇറക്കാന്‍ സി.പി.ഐ. നഴ്‌സുമാരുടെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിലൂടെ ശ്രദ്ധേയനായ യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷായെയാണ് സി.പി.ഐ നോട്ടമിട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ സി.പി.ഐ തന്നെ ബന്ധപ്പെട്ടതായി ഷാ സ്ഥിരീകരിച്ചു.
നഴ്‌സ് സമരത്തോട് അനുഭാവപൂര്‍ണമായ നിലപാടാണ് സി.പി.ഐ എക്കാലവും പുലര്‍ത്തിയതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഷാ മത്സരിച്ചിരുന്നു.

 

Latest News