Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തൃശൂരില്‍ വയസ്സനും വരത്തനും സ്ഥാനാര്‍ഥിയാകേണ്ടെന്ന് സേവ് കോണ്‍ഗ്രസ് പോസ്റ്റര്‍


തൃശൂര്‍- തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി വരത്തനും വയസ്സനും വേണ്ടെന്ന് സേവ് കോണ്‍ഗ്രസ്.  തൃശൂര്‍ ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിലും സേവ് കോണ്‍ഗ്രസ് ഐയുടെ പേരിലാണ് ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ വരത്തനും വേണ്ട വയസനും വേണ്ട എന്നാണ് പോസ്റ്ററിലുള്ളത്.

കുറേ കാലങ്ങളായി തൃശൂരിന് പുറത്ത് നിന്നുള്ളവരെ മാത്രം സ്ഥാനാര്‍ഥികളായി വരുന്നതില്‍ തൃശൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തികര്‍ക്കിടയില്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു. ഈ പ്രതിഷേധങ്ങളുടെ ഭാഗമായിട്ടാണ് പോസ്റ്ററുകളെന്നാണ് സൂചന.

ഇന്ന് രാവിലെയാണ് തൃശൂര്‍ ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറി കളഞ്ഞു. സീറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

 

Latest News