അദ്വാനി സംസാരിച്ചത് അഞ്ച് തവണ,  ഉപയോഗിച്ചത് 365 വാക്കുകള്‍ 

ന്യൂദല്‍ഹി- കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പിയുടെ പഴയ തീപ്പൊരി നേതാവായ എല്‍.കെ അദ്വാനി ആകെ മാറി. പാര്‍ലമെന്റിലെ മുന്‍നിരയില്‍ ഇരുന്ന മുതിർന്ന നേതാവായാണ് എല്‍.കെ അദ്വാനിയെ രേഖപ്പെടുത്തുക. ബി.ജെ.പിയിലെ ഉരുക്കുമനുഷ്യനാണ് അദ്ദേഹം. 
എന്ത് പ്രതിബന്ധമുണ്ടായാലും തനിക്ക് പറയാനുള്ളത് പറഞ്ഞ് പൂര്‍ത്തിയാക്കുന്ന പാര്‍ലമെന്റേറിയനാണ് 2012ല്‍ ഇന്ത്യ കണ്ടത്. 2019ല്‍ എത്തിയപ്പോള്‍ മൗനിയായി മാറി. 
മികച്ച പാര്‍ലമെന്റേറിയനായ അദ്വാനി കഴിഞ്ഞ അഞ്ച് വര്‍ഷമായി വെറും 365 വാക്കുകളാണ് പറഞ്ഞത്. ബിജെപിയുടെ സ്ഥാപകരില്‍ ഒരാള്‍, 11 തവണ എം.പിയായി, മുതിര്‍ന്ന ബിജെപി നേതാവ്, പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിച്ചയാള്‍ എന്നീ വിശേഷണങ്ങളെല്ലാം അര്‍ഹിക്കുന്ന അദ്ദേഹം സ്വന്തം പാര്‍ട്ടിക്ക് ഭൂരിപക്ഷമുളള ലോക്‌സഭയില്‍ സംസാരിച്ചത് അഞ്ച് തവണ. 91 വയസ് കഴിഞ്ഞ ലാല്‍കൃഷ്ണ അദ്വാനിയെ പ്രായത്തിന്റെ പരിമിതിയുള്ളതിനാല്‍ പൊതു വേദികളില്‍ കാണാറില്ല. എന്നാല്‍ പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ഹാജര്‍ നില 91 ശതമാനമാണ്. 

Latest News