മമതയോട് കളിക്കരുത്, സി.ബി.ഐ മുന്‍ ഡയറക്ടറുടെ ഭാര്യയുടെ കമ്പനിയില്‍ റെയ്ഡ്

കൊല്‍ക്കത്ത- പുതിയ മേധാവി സ്ഥാനമേല്‍ക്കുംവരെ സി.ബി.ഐ ഇടക്കാല ഡയറക്ടറായിരുന്ന എം. നാഗേശ്വര റാവുവുമായി ബന്ധപ്പെട്ട രണ്ടിടങ്ങളില്‍ കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ്. നാഗേശ്വര റാവുവിന്റെ ഭാര്യ പങ്കാളിയായ അഞ്ജലീന മെര്‍ക്കന്റൈല്‍സ് എന്ന കമ്പനിയിലും കൊല്‍ക്കത്തയിലെ മറ്റൊരിടത്തുമാണ് റെയ്ഡ്.

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നാഗേശ്വര റാവുവിന്റെ ഭാര്യയുടെ കമ്പനിക്കെതിരെ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശനിയാഴ്ച സി.ബി.ഐക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് റെയ്ഡ്. ഇതിനിടെ ചോദ്യം ചെയ്യലിനായി രാജീവ് കുമാര്‍ ഷില്ലോംഗിലെത്തിയിട്ടുണ്ട്.

 

Latest News