സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞില്ല, തേജസ്വി യാദവിന് 50,000 രൂപ പിഴ

ന്യൂദല്‍ഹി- മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയണമെന്ന് സുപ്രീം കോടതി.

സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ കാലതാമസം വരുത്തിയതിന്  തേജസ്വി യാദവിന് സുപ്രീംകോടതി 50,000 രൂപ പിഴയിട്ടു. ഉപമുഖ്യമന്ത്രി ആയിരുന്നപ്പോള്‍ തേജസ്വിക്ക് അനുവദിച്ചിരുന്ന ബംഗ്ലാവ് ഒഴിയണമെന്ന ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിനെതിരെ തേജസ്വി നല്‍കിയ ഹരജി തള്ളികൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. തേജസ്വിയുടെ ആവശ്യം നേരത്തെ പട്‌ന ഹൈക്കോടതിയും തള്ളിയിരുന്നു.

 

Latest News