Sorry, you need to enable JavaScript to visit this website.

ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ നിയമംമൂലം നിയന്ത്രിക്കണമെന്ന് ആമസോണ്‍ വൈസ് പ്രസിഡന്റ്

ന്യൂയോര്‍ക്ക്- ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം നിയമംമൂലം നിയന്ത്രിക്കണമെന്ന് ആമസോണ്‍ വെബ് സര്‍വീസസിന്റെ ഗ്ലോബല്‍ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മൈക്കല്‍ പങ്ക്. ആമസോണ്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യ വിവേചനങ്ങള്‍ക്കായി ഉപയോഗിക്കരുത് എന്ന് ബ്ലോഗില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.  

ആമസോണ്‍ റെക്കഗ്‌നിഷന്‍ എന്നപേരില്‍ ആമസോണിന് സ്വന്തമായി ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയുണ്ട്. ആമസോണ്‍ വെബ് സര്‍വീസസിന്റെ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഇത് ലഭ്യമാക്കുന്നത്. ഇതുവഴി ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകളില്‍ ഇമേജ്, വീഡിയോ പരിശോധന ടൂളുകള്‍ ചേര്‍ക്കാനാവും. വസ്തുക്കള്‍, ആളുകള്‍, അക്ഷരങ്ങള്‍, രംഗങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, ഉചിതമല്ലാത്ത ഉള്ളടക്കങ്ങള്‍ എന്നിവ ഈ സാങ്കേതിക വിദ്യയ്ക്ക് തിരിച്ചറിയാനാവും.

അമേരിക്കയിലെ നിയമനിര്‍വഹണ ഏജന്‍സികള്‍ പ്രതികളുടെ ചിത്രങ്ങള്‍ തിരിച്ചറിയുന്നതിനായി ആമസോണ്‍ റെക്കഗ്‌നിഷന്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത്തരം ഉപയോഗങ്ങള്‍ക്കൊന്നും നിയമപരമായ നിയന്ത്രണങ്ങളില്ല. ഇത് നടപ്പാക്കണമെന്നാണ് മൈക്കല്‍ പങ്ക് ആവശ്യപ്പെടുന്നത്.

 

Latest News