Sorry, you need to enable JavaScript to visit this website.

കാമ്പസില്‍ പൂജ വേണ്ട-ഉത്തരേന്ത്യന്‍  വിദ്യാര്‍ഥികളോട് കുസാറ്റ് 

കൊച്ചി: സരസ്വതി പൂജകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൊച്ചി സര്‍വ്വകലാശാല. വടക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവര്‍ഷവും ക്യാമ്പസില്‍ നടത്തുന്ന സരസ്വതി പൂജ അഥവാ വസന്ത് പഞ്ചമി ആഘോഷങ്ങള്‍ക്കാണ് കൊച്ചി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഇടപെട്ട് അനുമതി നിഷേധിച്ചത്.
മതപരമായ ചടങ്ങുകള്‍ നടത്താന്‍ കോളേജ് ക്യാമ്പസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് വൈസ് ചാന്‍സലറുടെ വിശദീകരണം. 
അതേസമയം പരിപാടി സംഘടിപ്പിക്കുന്നതിന് തനിക്ക് എതിര്‍പ്പില്ലെന്നും വൈസ്ചാന്‍സിലറാണ് ഇക്കാര്യത്തില്‍ അനുമതി നിഷേധിച്ചതെന്നും കുസാറ്റിന് കീഴിലുള്ള പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പള്‍ അറിയിച്ചു. സംഭവത്തില്‍ വൈസ് ചാന്‍സലറുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. വടക്കേ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും നടത്തുന്ന സരസ്വതീ പൂജയ്ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10ന് ആണ് സരസ്വതീപൂജയായ വസന്ത് പഞ്ചമി ആഘോഷിക്കുന്നത്. 

Latest News