തുഷാര്‍ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി

കൊല്ലം- തുഷാര്‍ വെള്ളാപ്പള്ളി ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്.എന്‍.ഡി.പി യോഗം ഭാരവാഹികള്‍ ആരും മത്സരരംഗത്ത് വേണ്ടെന്നാണ് യോഗം അംഗങ്ങളുടെ പൊതു അഭിപ്രജായമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഇടതിനൊപ്പം നില്‍ക്കുന്ന എസ്.എന്‍.ഡി.പിയേയും വെള്ളാപ്പള്ളിയേയും മെരുക്കാന്‍ തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കഴിയുമെന്ന കണക്കുകൂട്ടലാണ് ഇതോടെ തെറ്റിയിരിക്കുന്നത്. വെള്ളാപ്പള്ളിയെ മെരുക്കാന്‍ തുഷാറിനെ ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് ബി.ജെ.പി. മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിയില്‍ തുഷാര്‍ ഉറച്ചു നില്‍ക്കുമ്പോഴും ഉഭയകക്ഷി ചര്‍ച്ചയിലൂടെ തുഷാര്‍ രംഗത്ത് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

 

Latest News