Sorry, you need to enable JavaScript to visit this website.

സിനിമ ക്യാമറയില്‍ പകര്‍ത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി- വ്യാജ സിനിമാ നിര്‍മ്മാണവും പകര്‍പ്പവകാശ ലംഘനവും തടയുന്നതിനായി സിനിമാട്ടോഗ്രാഫ് ആക്ടിന് ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ഇതോടെ അനധികൃതമായി സിനിമ ക്യാമറയില്‍ പകര്‍ത്തുകയോ, പകര്‍പ്പുകളുണ്ടാക്കുകയോ ചെയ്താല്‍ ഇനി മൂന്ന് വര്‍ഷം തടവും പത്തു ലക്ഷം രൂപ പിഴയും അടയ്‌ക്കേണ്ടി വരും.

1952 ലെ സിനിമാറ്റോഗ്രാഫ് ആക്ട് ഭേദഗതിക്ക് ക്യാബിനറ്റ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതി പ്രകാരം, പകര്‍പ്പവകാശ ഉടമയുടെ രേഖാമൂലമുള്ള അനുമതി ഇല്ലാതെ ഏതെങ്കിലും വ്യക്തി റെക്കോര്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു സിനിമ പകര്‍ത്തുകയോ, ഒരു സിനിമയുടെ പകര്‍പ്പ് മറ്റുള്ളവര്‍ക്ക് നല്‍കുകയോ, അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ ഒരു സിനിമ പകര്‍ത്താനോ പകര്‍പ്പ് മറ്റുള്ളവര്‍ക്കു നല്കാന്‍ സഹായിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ശിക്ഷ നല്‍കും.

 

Latest News