ചെന്നൈ- അവിഹിത ബന്ധം സംശയിച്ച് സിനിമാ സംവിധായകനും പ്രൊഡ്യൂസറുമായ മധ്യവയസ്‌ക്കന്‍ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി നഗരത്തില്‍ വിവിധയിടങ്ങളിലായി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. സംഭവം നടന്ന് രണ്ടാഴ്ചയ്ക്കു ശേഷം, ബുധനാഴ്ചയാണ് പ്രതിയായ 51-കാരന്‍ ബാലകൃഷ്ണന്‍ അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. 35-കാരിയായ ഭാര്യ സന്ധ്യയെ ഇയാള്‍ ജനുവരി 19-നാണ് കൊലപ്പെടുത്തിയത്. ചെന്നൈ നഗരസഭ തെരുവുകളില്‍ സ്ഥാപിച്ച ചവറ്റു കുട്ടകളിലാണ് മൃതദേഹം കഷ്ണങ്ങളാക്കി ഇയാള്‍ തള്ളിയത്. ചവറുകള്‍ കൊണ്ടുപോയി തള്ളുന്ന തെക്കന്‍ ചെന്നൈയിലെ ചവറുകൂനയില്‍ നിന്ന് ടാറ്റൂ ഉള്ള സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് സ്ത്രീകളെ കാണാതായ കേസുകള്‍ പോലീസ് പരിശോധിക്കുകയായിരുന്നു. ഇതിനിടെ ചെന്നൈയില്‍ കാണാതായ സന്ധ്യയുടെ ടാറ്റൂവും ചവറുകൂനയില്‍ നിന്ന് ലഭിച്ച സ്ത്രീയുടെ ശരീരഭാഗത്തിലെ ടാറ്റൂവൂം ഒത്തു വന്നതോടെയാണ് കേസിനു തുമ്പായതെന്ന്് ചെന്നൈ പോലീസ കമ്മീഷണല്‍ എ.കെ വിശ്വനാഥന്‍ പറഞ്ഞു. തുടര്‍ന്ന്് സന്ധ്യയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊല നടത്തിയതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ബാലകൃഷണന്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഏതാനും ശരീര ഭാഗങ്ങള്‍ കൂടി പോലീസ് കണ്ടെടുത്തു. തലയ്ക്കും ഉടലിനുമായുള്ള അന്വേഷണം തുടരുകയാണ്.