വാഷിംഗ്ടണ്‍-യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍ പ്രസംഗത്തിനിടെ, ഉറങ്ങിയ 11 കാരന്‍ സമൂഹ മാധ്യമങ്ങളില്‍ താരമായി.
പേരിലെ സാമ്യം കൊണ്ട് പ്രത്യേക ക്ഷണിതാവായി എത്തിയ ജോഷ്വ ട്രംപാണ് പ്രസിഡന്റ് ട്രംപ് മെക്‌സിക്കോ അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന മതിലിനെ കുറിച്ച് ഘോരമായി പ്രസംഗിച്ചപ്പോള്‍ ഉറങ്ങിപ്പോയത്.
പേരിന്റെ അവസാനം ട്രംപ് എന്നായതിനാല്‍ സഹപാഠികളുടെ പരിഹാസത്തിനിരയായി സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്ന ഡെലവേറിലെ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജോഷ്വ ട്രംപിനെ പ്രഥമ വനിത മെലാനിയ ട്രംപാണ് പ്രസംഗം കേള്‍ക്കാന്‍ ക്ഷണിച്ചത്.
പേരിന്റെ അവസാനം ട്രംപ് എന്നായതിനാല്‍ സഹപാഠികളുടെ പരിഹാസത്തിനിരയായി സ്‌കൂള്‍ ഉപേക്ഷിക്കേണ്ടി വന്ന ഡെലവേറിലെ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ജോഷ്വ ട്രംപിനെ പ്രഥമ വനിത മെലാനിയ ട്രംപാണ് പ്രസംഗം കേള്‍ക്കാന്‍ ക്ഷണിച്ചത്.

മതില്‍ നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപനം ആവര്‍ത്തിക്കുമ്പോള്‍ വേദിയിലേക്ക് തിരിഞ്ഞ ക്യമാറയില്‍ ഉറങ്ങുന്ന ആറാം ക്ലാസുകാരനാണ് ശ്രദ്ധാകേന്ദ്രമായത്.
ജോഷ്വ ട്രംപ് റൂള്‍സ് എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചിത്രത്തിനു അടിക്കുറിപ്പ് നല്‍കിയത്. ട്രംപിനോടുള്ള എതിര്‍പ്പിന്റെ പ്രതീകമായാണ് പാവം ജോഷ്വയുടെ ഉറക്കത്തെ വ്യാഖ്യാനിക്കുന്നത്.
പ്രസിഡന്റിന്റെ പേരുകാരണം ഇഡിയറ്റ്, സ്റ്റുപ്പിഡ് തുടങ്ങിയ പേരുകളാണ് ജോഷ്വയെ വിളിക്കാന്‍ സഹപാഠികള്‍ ഉപയോഗിച്ചതെന്ന് അവന്റെ മാതാപിതാക്കള്‍ പറയുന്നു. ഇതു കാരണം 2017 ല്‍ പഠനം നിര്‍ത്തിയ ജോഷ്വ വീണ്ടും മിഡില്‍ സ്‌കൂളില്‍ എത്തിയപ്പോഴും സ്ഥിതിയില്‍ മാറ്റമില്ല. മറ്റു കുട്ടികളുടെ ശല്യം ഒഴിവാക്കാന്‍ യാത്ര വേറൊരു ബസിലാക്കിയെങ്കിലും ആദ്യദിവസം തന്നെ ഡ്രൈവര്‍ പേരു ചോദിച്ച് അവനെ കൈകാര്യം ചെയ്തുവെന്ന് ജോഷ്വയുടെ മാതാവ് മെഗാന്‍ ട്രംപ് പറഞ്ഞു.
പ്രസംഗം കേള്‍ക്കാന്‍ ജോഷ്വയടക്കം 13 പേരാണ് പ്രസിഡന്റിന്റേയും പ്രഥമവനിതയുടേയും പ്രത്യേക ക്ഷണിതാക്കളായി എത്തിയത്.






