റോബര്‍ട്ട് വാധ്രയെ വീണ്ടും ചോദ്യം ചെയ്‌തേക്കും; കള്ളക്കേസെന്ന് പ്രിയങ്ക

ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറപ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന. അദ്ദേഹത്തെ ബുധനാഴ്ച ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
ഭര്‍ത്താവിനെതിരേയുള്ളത് കള്ളക്കേസാണെന്നും അദ്ദേഹത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ലണ്ടനില്‍ ബ്രയണ്‍സ്റ്റന്‍ സ്‌ക്വയറില്‍ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വാധ്രക്കെതിരേ കേസെടുത്തിരുന്നത്. കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അദ്ദേഹത്തോട് നിര്‍ദേശിക്കുകയായിരുന്നു.
ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയനേട്ടത്തിനു വേണ്ടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന്  കോണ്‍ഗ്രസ് ആരോപിച്ചു.

Latest News