കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപുര്‍ശ ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം-കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ശശി തരൂര്‍ എം.പിയാണ് ശുപാര്‍ശ നൊബേല്‍ പുരസ്‌കാര സമിതി അധ്യക്ഷന്‍ ബെറിറ്റ് റീറ്റ് ആന്‍ഡേഴ്സന് അയച്ചത്.
സ്വന്തം ജീവന്‍ അവഗണിച്ച് മത്സ്യത്തൊഴിലാളികള്‍ 65,000 പേരെ രക്ഷിച്ചതായി തരൂര്‍ നൊബേല്‍ സമ്മാന സമിതിയെ അറിയിച്ചു. ഇവരുടെ സേവനം ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെയും റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞ കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജീവിതപ്രയാസങ്ങള്‍ നേരിടുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ഭൂരിഭാഗം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്.
എന്നിട്ടും അവരുടെ അസാധാരണമായ രക്ഷാദൗത്യം അവരെ തീരദേശത്തെ പോരാളികളാക്കി.
മനുഷ്യരാശിക്ക് മഹത്തായ സേവനം ചെയ്തവരെയാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കാറുള്ളത്. മത്സ്യത്തൊഴിലാളികളുടെ നിസ്വാര്‍ഥസേവനം തീര്‍ച്ചയായും അവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.
 

Latest News