പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ജപ്പാന്‍ ഉപ പ്രധാനമന്ത്രി വിവാദത്തില്‍ 

ടോക്കിയോ: സ്ത്രീകളെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ ജപ്പാന്‍ ഉപപ്രധാനമന്ത്രി ടാരോ അസോ വിവാദത്തില്‍. രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തിയ ടാരോ അസോയ്ക്കു നേരെ പ്രതിഷേധം ഉയരുകയാണ്. സാമൂഹിക സുരക്ഷാചെലവ് കൂടുന്നതിന് പ്രായമായവരെ അധിക്ഷേപിക്കുന്നവരുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ പ്രസവിക്കാത്ത സ്ത്രീകളാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നായിരുന്നു അസോയുടെ പ്രസംഗം.
പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. തന്റെ പ്രസംഗം വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലോകത്ത് അതിവേഗം ജനസംഖ്യ കുറയുന്ന രാജ്യമാണ് ജപ്പാന്‍. ജനസംഖ്യയുടെ 20 ശതമാനവും 65 വയസ്സില്‍ കൂടുതലുള്ളവരാണ്.

Latest News