Sorry, you need to enable JavaScript to visit this website.

കൂടുതല്‍ സുന്ദരിമാര്‍ രാഷ്ട്രീയത്തിലേക്ക്? പ്രിയങ്കക്ക് പിന്നാലെ ജ്യോതിരാദിത്യയുടെ ഭാര്യയും

ഭോപ്പാല്‍- സ്മാര്‍ട്ട് ആന്റ് ബ്യൂട്ടിഫുള്‍ ആയ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം കൂടുതല്‍ സുന്ദരിമാരെ രാഷ്ട്രീയത്തിലേക്ക ആകര്‍ഷിക്കുമോ? മധ്യപ്രദേശില്‍നിന്നുള്ള വാര്‍ത്ത അതാണ് സൂചിപ്പിക്കുന്നത്. കുടുംബകാര്യങ്ങളില്‍ ഒതുങ്ങിനിന്ന ഒരു രാജകുമാരി കൂടി രാഷ്ട്രീയത്തില്‍ സജീവമാകാന്‍് ഒരുങ്ങുകയാണ്.

കോണ്‍ഗ്രസിലെ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയാണ്  മധ്യപ്രദേശിലെ രാഷ്ട്രീയത്തിലിറങ്ങാന്‍ ആലോചിക്കുന്നത്. ഇതുവരെ ഭര്‍ത്താവിന്റെ മണ്ഡലത്തിലെ പ്രചാരണത്തിനു മാത്രമാണ് ഇവര്‍ പങ്കെടുത്തിരുന്നത്. ഇനി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങിയാലോ എന്നാണ് ആലോചന.

ബറോഡയിലെ ഗെയ്ക്‌വാദ് രാജകുടുംബാംഗമാണ് പ്രിയദര്‍ശിനി. നേപ്പാളിലെ റാണാ രാജകുടുംബത്തിന്റെ പിന്‍ഗാമിയാണ് അമ്മ ആശ. ഇന്ത്യയിലെ പ്രീമിയര്‍ ലക്ഷ്വറി വനിതാ മാസികയായ വെര്‍വിന്റെ 'ബെസ്റ്റ് ഡ്രെസ്ഡ് 2008' പട്ടികയില്‍ ഇടംനേടിയിട്ടുള്ള പ്രിയദര്‍ശിനി ഫെമിന മാസികയുടെ ഇന്ത്യയിലെ ഏറ്റവും സുന്ദരികളായ 50 പേരുടെ പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട്. ജയ് വിലാസ് മഹല്‍, ഉഷ കിരണ്‍ കൊട്ടാരം എന്നിവയുടെ പുനരുദ്ധാരണത്തിലും കുട്ടികള്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുന്നതിലും പ്രിയദര്‍ശിനി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

 

Latest News