പുരോഹിതനും കന്യാദാനവുമില്ല; ബംഗാളി വിവാഹം വൈറലായി

കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ നടന്ന അപൂര്‍വ വിവാഹം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. പുരുഷ പൂജാരിമാരും കന്യാദാനവുമില്ലാത്ത പുരോഗമന വിവാഹമെന്ന അടിക്കുറിപ്പോടെയൊണ് സ്ത്രീകളുടെ കാര്‍മികത്വത്തില്‍ നടന്ന വിവാഹത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്.
തന്റെ മകള്‍ ആരുടേയും സ്വത്തല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കന്യാദാനമെന്ന ചടങ്ങ് പിതാവ് ഉപേക്ഷിച്ചത്. ഇക്കാര്യം പെണ്‍കുട്ടിയുടെ അച്ഛന്‍ ചടങ്ങില്‍ വ്യക്തമാക്കി. സ്ത്രീ പൂജാരിമാര്‍ വിവാഹം നടത്തുകയും ചെയ്തു.
പിതാവിനു പകരം മാതാവിന്റെ പേരു ചേര്‍ത്താണ് പെണ്‍കുട്ടിയെ പരിചയപ്പെടുത്തിയത്.
വിവാഹ ചടങ്ങ് നടത്തിയ മുഖ്യ പൂജാരി നാടക പ്രവര്‍ത്തകയും സംസ്‌കൃത പ്രൊഫസറുമായ നന്ദിനി ഭൗമിക്കാണെന്ന് ട്വിറ്റര്‍ ഉപയോക്താക്കള്‍ തിരിച്ചറിഞ്ഞു. ആദ്യത്തെ പുരോഗമന വിവാഹമെന്ന അടിക്കുറിപ്പ് നല്‍കി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഈ ചിത്രം ഷെയര്‍ ചെയ്തു.

Latest News