ഭാര്യ മര്‍ദിക്കുന്ന വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

തിരുവനന്തപുരം- ഭാര്യയുടെ പീഡനം കാരണം ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റിട്ട് യുവാവ് തൂങ്ങിമരിച്ചു. തിരുവല്ലം ഇടയാര്‍ കൊല്ലാക്കര ഹരിശ്രീ മന്ദിരത്തില്‍ ഹരിശ്രീ (31) ആണു ഭാര്യ വീടിനു സമീപം മരത്തില്‍ തൂങ്ങി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം നാട്ടുകാര്‍ കണ്ടത്. തന്നെ ഉപദ്രവിച്ച ശേഷം ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് യുവാവ് ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതോടൊപ്പം ഭാര്യ മര്‍ദിക്കുന്ന ദൃശ്യങ്ങളും ഹരി പോസ്റ്റ് ചെയ്തിരുന്നു. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും പിതാവിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഹരി തിങ്കളാഴ്ച വൈകിട്ടാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

ഓട്ടോ ഡ്രൈവറായ ഹരി ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതനായത്്. വിവാഹം കഴിഞ്ഞ രണ്ടു മാസത്തിനു ശേഷം ഹരിയും ഭാര്യയും ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. ഭാര്യയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു കുഞ്ഞുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വന്തം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. അസ്വാഭാവിക മരത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
 

Latest News