Sorry, you need to enable JavaScript to visit this website.

സൗദി വനിതകള്‍ സൈനിക സേവനത്തിലേക്ക്; പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

റിയാദ്- സൗദി അറേബ്യയില്‍ സൈനിക സേവനത്തിലേക്ക് വനിതകളും. കിംഗ് ഫഹദ് സെക്യൂരിറ്റി കോളേജിനു കീഴിലുള്ള വനിതാ സെക്യൂരിറ്റി പരിശീലന കേന്ദ്രത്തില്‍ പ്രൈവറ്റ് റാങ്കില്‍ വനിതകള്‍ക്ക് പ്രവേശനം നേടാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അപേക്ഷകള്‍ ഈ മാസം 10 മുതല്‍ 14 വരെ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിനു കീഴിലെ സൈനിക കാര്യ അണ്ടര്‍ സെക്രട്ടറിയേറ്റ് അറിയിച്ചു. 21-35 പ്രായക്കാര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത. സൗദിയില്‍ ജനിച്ച് വളര്‍ന്നവരായിരിക്കണം. രാജ്യത്തിനു പുറത്ത് സേവനമനുഷ്ഠിച്ച പിതാക്കളോടൊപ്പം വളര്‍ന്നവര്‍ക്കും അപേക്ഷിക്കാം. നേരത്തെ സിവിലിയന്‍ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. മെഡിക്കല്‍ പരിശോധന, എഴുത്ത് പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

Latest News